മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി കവിതയുടെ നൂറാം വാർഷികത്തോടനുമ്പന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. റിട്ട. അഡിഷണൽ സെക്രട്ടറിയും എൽ.ആർ.സി ഭരണസമിതിയംഗവുമായ എസ്. ഗിരി പ്രേം ആനന്ദ് മുഖ്യപ്രഭാണം നടത്തി. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, സെക്രട്ടറി എസ്.സുബിൻ, ഭരണസമിതി അംഗങ്ങളായ വി.സിന്ധു, ദിലീപ് കുമാർ, ബി.ഡിക്‌സൺ, ജോബ് എഡ്‌മണ്ട്, പാപ്പച്ചൻ, സിന്ധു, സിലി സന്തോഷ് എന്നിവർ സംസാരിച്ചു.