 
മുഖത്തല: എൻ.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഈ വർഷത്തെ പ്രവർത്തനത്തിന് തുടക്കമായി. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമ്മുമോൾ, സ്കൂൾ മാനേജർ ടി.വിജയകുമാർ, ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി, എസ്.പി.സി യൂണിറ്റ് ചാർജ് ബീന എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക വി. പ്രതിഭ കുമാരി സ്വാഗതവും ഷീജി നന്ദിയും പറഞ്ഞു.