 
ശാസതാംകോട്ട: ആഞ്ഞിലിമൂടിന് സമീപം നെല്ലിക്കുന്നത്ത് മുക്കിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാറിലെ സുരക്ഷാ സംവിധാനം കാരണമാണ് പരിക്കേൽക്കാതെ അവർ രക്ഷപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ശാസ്താംകോട്ട രാജഗിരി സ്വദേശികളാണ്. അമിത വേഗതയിലായിരുന്ന കാർ വളവിൽ റോഡിലെ ഓടയും കഴിഞ്ഞ് താഴ്ചയിലേക്ക് മറിയുകയും മരങ്ങളിൽ തട്ടി നിൽക്കുകയുമായിരുന്നു. കാർ പൂർണ്ണമായും തകർന്നു. മുമ്പും ഇവിടെ സമാനമായ അപകടം ഉണ്ടായിട്ടുള്ളതിനാൽ കാറിലെ യാത്രക്കാരെ പൊലീസ് പിൻതുടരുകയായിരുന്നുവെന്നും അറിയുന്നു.