car

ഓച്ചിറ: ആലുംപീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ സഞ്ചരിച്ച കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശൂരനാട് സരസ് വിഹാറിൽ അജിത്തും കുടുംബവും സഞ്ചരിച്ച മാരുതി ബ്രിസ കാറിനാണ് തീപിടിച്ചത്. ബാറ്ററി ഷോർട്ട് സർക്ക്യൂട്ടാണെന്ന് സംശയിക്കുന്നു. അഴീക്കൽ ബീച്ചും വലിയഴീക്കൽ ലൈറ്റ് ഹൗസും സന്ദർശിച്ച് മടങ്ങും വഴി ഓച്ചിറ ആലുംപീടിക ജംഗ്ഷനിൽവച്ച് കാറിന് മുന്നിൽ നിന്ന് തീയും പുകയും ഉയയർന്നു. ഉടൻ വാഹനം നിറുത്തി കുടുംബം പുറത്തിറങ്ങി. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് എ സ്റ്റാർ സ്റ്റോർ ഉടമ ജഗദീഷ് കടയിൽ നിന്ന് ഫയർ എസ്റ്റിംഗുഷറെത്തിച്ച് തീയണച്ചു.