കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പത്തനംതിട്ട യൂണിയൻ പ്രവർത്തക സമ്മേളനം ഞായറാഴ്ച രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട 86-ാം നമ്പർ ശാഖാ ഹാളിൽ നടക്കും.

യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സി.കെ.സജീവ് കുമാർ അദ്ധ്യക്ഷനാകും. കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ കേന്ദ്ര സമിതി റിപ്പോർട്ട് അവതരിപ്പിക്കും. യോഗം യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ സംഘടനാ സന്ദേശം നൽകും. രണ്ട് വർഷമായി ഉണർവ് ഓൺലൈൻ ക്ലാസ് നയിക്കുന്ന പി.കെ.ആനന്ദഭായിയെ ചടങ്ങിൽ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകും.

യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, സുനിൽ മംഗലത്ത്, സി.എൻ.വിക്രമൻ, എസ്.ബൈജു, അനില പ്രദീപ്, ഡോ.എസ്.വിഷ്ണു, സുശീല ശശി, പി.വി.രണേഷ്, ബീന സജിനാഥ്, വി.ബി.അജേഷ് കുമാർ, മനുരാജ് തുടങ്ങിയവർ സംസാരിക്കും. എംപ്ലോയീസ് ഫോറം യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുധീഷ് സ്വാഗതവും സെക്രട്ടറി ബി.സുദീപ് നന്ദിയും പറയും.