 
കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച തട്ടകം വോളി ലീഗ് വോളിബാൾ ടൂർണമെന്റിൽ എസ്.എൻ.എസ്.സി തട്ടകം ജേതാക്കളായി. ഓൺലി ഫ്രഷ് ടീം റണ്ണർ അപ്പായി. ദുബായ് സിലിക്കൺ ഒയാസിസ് ഫ്രഞ്ച് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള താരങ്ങളാണ് കളിക്കളത്തിലിറങ്ങിയത്. ഇന്ത്യൻ വോളിബാൾ ദേശീയ താരങ്ങളായ അശ്വൽ റായ്, ബിഗ് മാർട്ട് ടീമിന് വേണ്ടിയും, ജി.എസ്. അഖിൻ ഓൺലി ഫ്രഷ് ടീമിന് വേണ്ടിയും കളിച്ചു. ലിറ്റിൽ സ്‌കോളേഴ്‌സ്, കേരള സമാജം റാസ് അൽ ഖൈമ, ടീം മിർദിഫ് തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തു. എസ്.എൻ.എസ്.സി തട്ടകത്തിന് വേണ്ടി കളിച്ച ആസിഫാണ് ടൂർണമെന്റിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ. എറിൻ (ബെസ്റ്റ് പ്ലേയർ), റഹീം (ബെസ്റ്റ് അറ്റാക്കർ), അഖിൻ ജി.എസ് (ബെസ്റ്റ് ബ്ലോക്കർ), ജസീൽ (ബെസ്റ്റ് ലിബെറോ), ജിതിൻ (ബെസ്റ്റ് സെറ്റർ), സേതു (ബെസ്റ്റ് സർവീസ്) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.