logo

തൃശൂർ: നൂറ്റാണ്ടുകളുടെ അഷ്ടവൈദ്യ പാരമ്പര്യമുള്ള വൈദ്യരത്‌നം ഔഷധശാലയിൽ നിന്ന് അഞ്ച് ആയുർവേദ ഉത്പന്നങ്ങൾ കൂടി വിപണിയിലേക്ക്. പഞ്ചജീരക ഗുഡം, തില ക്വാഥ ഗ്രാന്യൂൾസ്, പ്രസാരണ്യാദി കഷായ ടാബ്‌ലറ്റ്, ഗുളുച്യാദി കഷായ ടാബ്‌ലറ്റ്, അപരാജിത ധൂപവർത്തി എന്നിവയാണ് 'ആദ്യമേ ആയുർവേദം' എന്ന ആപ്തവാക്യവുമായി മുന്നേറുന്ന വൈദ്യരത്‌നം പുറത്തിറക്കുന്നത്.

സ്ത്രീകളുടെ സമ്പൂർണ ആരോഗ്യത്തിനുള്ളതാണ് പഞ്ചജീരക ഗുഡം. പ്രസവാനന്തര ശുശ്രൂഷ, മൂത്രാശയ രോഗങ്ങൾ, ശക്തിക്ഷയം എന്നിവയ്ക്കും ഉത്തമം. ക്രമംതെറ്റിയ ആർത്തവം, ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ, ആർത്തവ സംബന്ധമായ വേദന, പി.സി.ഒ.ഡി എന്നിവയ്ക്ക് പരിഹാരമാണ് തില ക്വാത ഗ്രാന്യൂൾസ്. തോൾവേദന, സെർവിക്കൽ സ്‌പോണ്ടിലോസിസ്, മുഖത്തെ പേശികളുടെ ബലക്കുറവ് എന്നിവയ്ക്ക് പ്രസാരണ്യാദിയും ഛർദ്ദി, ദാഹം, പൊള്ളുന്ന ചൂട് എന്നിവയോടു കൂടിയ പനിക്ക് ഗുളുച്യാദിയും പരിഹാരം നൽകും.

അന്തരീക്ഷം ആരോഗ്യകരമാക്കാനും ഓഫീസുകൾ, വീടുകൾ, ഫാക്ടറി എന്നിവിടങ്ങൾ അണുവിമുക്തമാക്കാനും ഫലപ്രദമാണ് അപരാജിത ധൂപവർത്തി. ഗൾഫ് രാഷ്ട്രങ്ങൾ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും കയറ്റുമതിയും ചെയ്യുന്ന ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യതയാണുള്ളതെന്ന് വൈദ്യരത്‌നം ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. ജി.ആർ. ആശിഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. മാർക്കറ്റിംഗ് ഹെഡ് എം.പി. സുരേഷ്, സെയിൽസ് മാനേജർ ശ്രീജിത്തുണ്ണി, എം. പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.