jk
ഡോ. ബി. ജയകൃഷ്ണനെ ഖലൂരിക പുരസ്‌കാരം നൽകി മന്ത്രി കെ. രാജൻ ആദരിക്കുന്നു.

തൃശൂർ: കേരള കളരിക്കുറുപ്പ് കളരിപ്പണിക്കർ സംഘത്തിന്റെയും കളരി പാരമ്പര്യ ജ്യോതിഷ സഭ തൃശൂർ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ കുലത്തൊഴിലായ ജ്യോതിഷം തൊഴിലായി കൈകാര്യം ചെയ്യുന്ന വനിതകളായ ജ്യോതിഷികളെ ആദരിച്ചു. ദീർഘകാലം കെ.കെ.പി.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടനാ പ്രവർത്തകർക്ക് പ്രചോദനം നൽകുന്ന ഡോ. ബി. ജയകൃഷ്ണനെ ഖലൂരിക പുരസ്‌കാരം നൽകി ആദരിച്ചു. രഘുരാമൻ പണിക്കർ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര, ജനറൽ സെക്രട്ടറി സന്ദീപ് ആർ. കുറുപ്പ്, വർക്കിംഗ് പ്രസിഡന്റ് പാലൂർ ഗോപാലകൃഷ്ണപണിക്കർ, സെക്രട്ടറി മധു ഒറ്റപ്പാലം, ട്രഷറർ അനിൽകുമാർ ചെന്മരത്തി, ജില്ലാ രക്ഷാധികാരി കെ.ആർ. വിജയൻ, ഡോ. ജയകൃഷ്ണൻ മരത്താക്കര, ജില്ലാ പ്രസിഡന്റ് ജയരാജ് മൂർക്കനിക്കര എന്നിവർ പ്രസംഗിച്ചു.