chs-pravesanolsavam

ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കി കുട്ടികൾ. മതിലകം ബ്ലോക്ക് തല പരിപാടി ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു യൂണിഫോം വിതരണം നടത്തി. പ്രിൻസിപ്പൽ ആന്റോ പി. പോൾ, പ്രധാനദ്ധ്യാപിക ബീന ബേബി, പി.ടി.എ പ്രസിഡന്റ് സി.ബി. അബ്ദുൾ സമദ് എന്നിവർ പങ്കെടുത്തു.

കയ്പമംഗലം പഞ്ചായത്ത് തല പ്രവേശനോത്സവം കൂരിക്കുഴി ജി.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം. സൈനുൽ ആബിദിൻ അദ്ധ്യക്ഷനായി. പെരിഞ്ഞനം അയ്യപ്പൻ മെമ്മോറിയൽ എൽ.പി സ്‌കൂൾ പ്രവേശനോത്സവം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി.


ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷയായി. എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷനായി.


പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സുജിത സലീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം മഠത്തിപറമ്പിൽ അദ്ധ്യക്ഷനായി. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ് സ്‌കൂൾ പ്രവേശനോത്സവം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷനായി. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. ഷാജി അദ്ധ്യക്ഷനായി.