 
മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ നടന്ന അന്നദാന വാർഷികം പി.എസ്. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ അന്നദാന വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ടിൽ ജാതി മതഭേതമന്യേ ആയിരക്കണക്കിനാളുകളെത്തി. രാവിലെ ക്ഷേത്രം മേൽശാന്തിമാരായ വി. രാജീവ്, എസ്. പ്രവീൺ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. 9.30 ന് നടന്ന അന്നദാന വാർഷിക സമ്മേളനം ക്ഷേത്ര സമിതി പ്രസിഡന്റ് പി.എസ്. രാഘവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. വിദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മത സൗഹാർദം നിലനിറുത്തുന്ന പുണ്യ സ്ഥലമാണ് ഇരുന്നിലംകോട് മഹാദേവ ക്ഷേത്രമെന്ന് മുസ്ലിംലീഗ് ജില്ലാ ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞു. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. കോൺഗ്രസ് നേതാവ് എൻ.എസ്. വർഗീസ്, മുള്ളൂർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ. തങ്കപ്പൻ, പഞ്ചായത്ത് മെമ്പർ ഉണ്ണിക്കൃഷ്ണൻ. മുഹയ ദീൻ എന്നിവർ പങ്കെടുത്തു.