pravasanosavam

കൊടകര ബ്ലോക്ക് പഞ്ചായത്തുതല പ്രവേശനോത്സവം കോടാലി ഗവ. എൽ.പി സ്‌കൂളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോടാലി: കൊടകര ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം കോടാലി ഗവ. എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നന്തിക്കര: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുതല പ്രവേശനോത്സവം നന്തിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആമ്പല്ലൂർ: അളഗപ്പ നഗർ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ജോൺ അദ്ധ്യക്ഷത വഹിച്ചു.
പോങ്കോത്ര: എ.എൽ.പി സ്‌കൂളിൽ പ്രവേശനോത്സവത്തിന് ആനയെ എത്തിച്ചു. പറപ്പൂക്കര പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം. പുഷ്പാകരൻ അദ്ധ്യക്ഷനായി.
കല്ലൂർ: പാലയ്ക്കപറമ്പ് വെർണാകുലർ സ്‌കൂളിലെ പ്രവേശനോത്സവം തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കായിക അവാർഡ് ജേതാവ് മല്ലിക ഗോപാലനെ ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കുംപീടിക ആദരിച്ചു.