 
തൃശൂർ: ശക്തൻ നഗറിലെ ശക്തൻ പ്രതിമയ്ക്ക് ചുറ്റുമുള്ള റോഡിലെ അപകടക്കുഴികൾ ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പള്ളിക്കുളം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ ഉദ്ഘാടനം ചെയ്തു. ആന്റോ ചാക്കോള, പോൾസൺ ആലപ്പാട്ട്, അഡ്വ. ജോസ് പുലിക്കോട്ടിൽ, അബ്ദുള്ള മോൻ എ.കെ, ചാക്കോച്ചൻ ചാണ്ടി, ജെറ്റോ പല്ലൻ, യേശുദാസ്, ഫിലിപ്പ്, സജി ജോസ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.