viyyur
വിയ്യൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം.

തൃശൂർ: വിയ്യൂർ ജനമൈത്രി ആൻഡ് ചൈൽഡ് ഫ്രണ്ട്‌ലി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് തൃശൂർ നോർത്തിന്റെ സഹകരണത്തോടെ പാമ്പൂർ, വലിയപറമ്പ് ജവഹർ എസ്.ഇ കോളനിയിലെ നിർദ്ധനരായ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശംഭരൻ ഉദ്ഘാടനം നിർവഹിച്ചു. വിയ്യൂർ എസ്.എച്ച്.ഒ: സൈജു പോൾ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻഷിപ്പ് ഓഫീസർ മൻസൂർ, ബീറ്റ് ഓഫീസർ മോഹൻകുമാർ, ലയൺസ് ക്ലബ് തൃശ്ശൂർ നോർത്ത് ഭാരവാഹികളായ മുഹമ്മദ് ഇക്ബാൽ, വിൻസെന്റ്, ജോസ് പൊറത്തൂർ, സുകുമാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബീന ഗോപിനാഥ് ക്ലാസ് നയിച്ചു.