sangamam-udgadanam

കർഷകമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷീരകർഷക സംഗമം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ക്ഷീര കർഷകദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകസംഗമം നടത്തി. സി.ജി. ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര കർഷകരെ അനുമോദന പത്രിക നൽകി ആദരിച്ചു. ബി.ജെ.പി പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുൺ, കർഷക മോർച്ച ജില്ലാ മീഡിയ കൺവീനർ രാജേഷ് പിഷാരിക്കൽ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അജയകുമാർ, ജില്ലാ സെക്രട്ടറി വി.കെ. മുരളി, രശ്മി ശ്രീശോഭ് തുടങ്ങിയവർ സംസാരിച്ചു.