 
മാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലോക ക്ഷീരദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ലോക ക്ഷീരദിനം മാന്ദാമംഗലം ക്ഷീരോത്പ്പാദക സഹകരണ സംഘത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് വൃക്ഷത്തൈ നട്ട് ക്ഷീരദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷീരകർഷകർക്ക് ഔഷധസസ്യം വിതരണം ചെയ്തു. കൂടാതെ 300 രൂപ വിലയുള്ള ഗംഗാബോണ്ടം തെങ്ങിൻതൈ 200 രൂപക്ക് വിതരണം ചെയ്തു. ഒല്ലൂക്കര ക്ഷീരവികസന ഓഫീസർ പി.എസ്.അരുൺ ക്ഷീരദിന സന്ദേശം നൽകി. കേരള ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് സമ്പൂർണ അംഗത്വ കാമ്പയിൻ ഉദ്ഘാടനവും നിർവഹിച്ചു. മിനി സാബു, ടി.കെ. ശ്രീനിവാസൻ, നളിനി വിശ്വംഭരൻ, മിനി റെജി, ജിനോ തമ്പി, ഷാജി വാരപ്പെട്ടി, അരോഷ്, ഡെയ്‌സി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.