bjp

തൃശൂർ: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് 15 വരെ ജില്ലയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കുന്ന ലഘുലേഖയുമായി ജില്ലയിലെ മുഴുവൻ വീടുകളിലും ഗൃഹ സമ്പർക്കം നടത്തും.

കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സമ്മേളനങ്ങളും സമൂഹത്തിലെ വ്യത്യസ്ത തുറകളിലെ ജനവിഭാഗങ്ങളുടെ സമ്മേളനങ്ങളും സംഘടിപ്പിക്കും. ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കായി സേവന പ്രവർത്തനം നടത്തും. 7ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തൃശൂരിലെ ഗുണഭോക്താക്കളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. അമൃത് പ്രസാദ് കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് വികസനം നടപ്പാക്കിയ ഗുരുവായൂരിൽ നിന്ന് അമൃത് പദ്ധതിയിൽ 300 കോടി ചെലവഴിച്ച തൃശൂർ കോർപറേഷനിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ വികാസ് തീർത്ഥ് ബൈക്ക് റാലി സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി എൻ.ആർ.റോഷൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കോ​ൺ​ഗ്ര​സി​ൽ​ ​സെ​ൽ​ഫ് ​പ്ര​മോ​ഷൻ
സം​സ്‌​കാ​ര​മെ​ന്ന് ​വി​ജ​യ് ​ഹ​രി

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സി​ൽ​ ​സെ​ൽ​ഫ് ​പ്ര​മോ​ഷ​ൻ​ ​സം​സ്‌​കാ​രം​ ​പി​ടി​മു​റു​ക്കി​യെ​ന്ന്,​ ​സി.​പി.​എ​മ്മി​ൽ​ ​ചേ​ർ​ന്ന​ ​വി​ജ​യ് ​ഹ​രി​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ 35​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​ട്ടേ​റെ​ ​ചു​മ​ത​ല​ക​ൾ​ ​പാ​ർ​ട്ടി​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​മ​റ്റു​ള്ള​വ​രെ​ ​അ​പേ​ക്ഷി​ച്ച് ​ത​നി​ക്ക് ​ഏ​റെ​ ​പ​രി​ഗ​ണ​ന​യും​ ​ന​ൽ​കി.​ ​മ​ണ​ലൂ​രി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് ​ആ​ ​വി​വ​രം​ ​താ​ന​റി​യു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​പേ​യ്‌​മെ​ന്റ് ​സീ​റ്റ് ​എ​ന്ന് ​പാ​ർ​ട്ടി​ക്കു​ള്ളി​ലെ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ത​ന്നെ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ​മ​ന​:​പ്ര​യാ​സ​മു​ണ്ടാ​ക്കി.​ ​ഇ​തും,​ ​നേ​താ​ക്ക​ളു​ടെ​ ​ത​മ്മി​ല​ടി​യും​ ​പാ​ര​വ​യ്പ്പും​ ​അ​ട​ക്ക​മു​ള്ള​ ​കാ​ര​ണ​ങ്ങ​ളും​ ​കൊ​ണ്ടാ​ണ് ​രാ​ജി​വ​ച്ച​ത്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​അ​ട​ക്ക​മു​ള്ള​ ​ഏ​ത് ​നേ​താ​ക്ക​ൾ​ ​വി​ചാ​രി​ച്ചാ​ലും​ ​സെ​ൽ​ഫ് ​പ്ര​മോ​ഷ​ൻ​ ​സം​സ്‌​കാ​രം​ ​മാ​റ്റാ​നാ​വി​ല്ല.

എ​ല്ലാ​ ​സം​സ്ഥാ​ന​ത്തും​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​ൾ​പ്പോ​ര് ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​പ​ര​സ്പ​രം​ ​പോ​ര​ടി​ക്കു​ന്ന​ ​നേ​താ​ക്ക​ൾ​ ​ഇ​ല്ലാ​ത്ത​തും​ ​ഒ​ത്തൊ​രു​മ​യും​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​കി​ട്ടു​ന്ന​ ​പ​രി​ഗ​ണ​ന​യു​മെ​ല്ലാ​മാ​ണ് ​സി.​പി.​എ​മ്മി​ലേ​ക്ക് ​ആ​ക​ർ​ഷി​ച്ച​ത്.​ ​മ​ത്സ​ര​രം​ഗ​ത്തു​ള്ള​പ്പോ​ൾ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​സം​സാ​രി​ച്ചി​ട്ടു​ണ്ടാ​കും.​ ​ഇ​പ്പോ​ൾ​ ​അ​തൊ​ന്നും​ ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ത് ​സി.​പി.​എ​മ്മി​ലാ​ണെ​ന്ന​ ​തി​രി​ച്ച​റി​വ് ​ഉ​ണ്ടാ​യെ​ന്നും​ ​വി​ജ​യ് ​ഹ​രി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ആ​ർ​ക്കും​ ​വി​ഷ​മ​മി​ല്ല,​ ​സി.​പി.​എ​മ്മി​ലേ​ക്ക് ​വ​രു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ആ​ളു​ക​ൾ​ക്ക് ​വി​ഷ​മ​മെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​വ​ർ​ഗീ​സ് ​പ്ര​തി​ക​രി​ച്ചു.​ ​സി.​പി.​എം​ ​നേ​താ​വ് ​എം.​കെ.​ക​ണ്ണ​നും​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.