ഗുരുവായൂർ: ലയൺസ് ക്ലബ് ഗുരുവായൂർ സോൺ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഇന്ന് നടക്കുമെന്ന് സോൺ ചെയർമാൻ പോളി ഫ്രാൻസിസ് ചക്രമാക്കിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് മമ്മിയൂർ ശ്രീപദി ഇന്ദ്രപ്രസ്ഥ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ ലയൺസ് ഗവർണർ ജോസഫ് ജോണും നടൻ ശിവജി ഗുരുവായൂരും മുഖ്യാതിഥികളാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സുന്ദർ ഭാസ്‌കർ, വിനീത് മോഹൻ, ഡോ.അശ്വതി ജയരാജ്, മാത്യുസ് പാവറട്ടി, പി.കെ. രാജേഷ് ബാബു, ജോഷി വാഴപ്പിള്ളി, ടി.ടി മുനേഷ്, സുജിത് ഹുസൈൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകും.