പാവറട്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരൂർ തുഞ്ചൻപറമ്പിൽ നടത്തിയ സംസ്ഥാനതല വായനാമത്സരം മുതിർന്നവരുടെ വിഭാഗത്തിൽ (1621) തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ചിറ്റാട്ടുകര ദി നാഷണൽ പബ്ലിക് ലൈബ്രറി അംഗം കെ.എ. അപർണ രണ്ടാം സ്ഥാനം നേടി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാക്കശ്ശേരി കുക്കുണ്ടയിൽ മഠം അനന്തരാമന്റെയും സുധയുടെയും മകളായ അപർണ പുറനാട്ടുകാര സംസ്‌കൃത സർവകലാശാലയിൽ സംസ്‌കൃത സാഹിത്യ ബിരുദ വിദ്യാർത്ഥിനിയാണ്. എഴുത്തു പരീക്ഷയും പ്രൊജക്ടും അഭിമുഖവും സർഗ സംവാദവും ഉൾപ്പെടുന്നതായിരുന്നു മത്സരം. എഴുത്തുകാരായ കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായ പരിപാടിയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.