udgadanam

കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ലത ചന്ദ്രൻ നിർവഹിക്കുന്നു.

നെല്ലായി: ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് പറപ്പൂക്കര പഞ്ചായത്തിൽ നടപ്പാക്കുന്ന വയലൂർ പടിഞ്ഞാട്ടുമുറി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനിൽ, അസിസ്റ്റന്റ് എൻജിനിയർ ടി.ജെ. ജോൺ എന്നിവർ സംസാരിച്ചു.