കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജും ബിൽഡർ ആൻഡ് ഡവലപ്പർ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു. പ്ലേസ്‌മെന്റ്, ഗവേഷണം, പ്രൊജക്ട് ഡവലപ്പ്‌മെന്റ്, ഇന്റേൺഷിപ്പ്, സാങ്കേതികവിദ്യാ കൈമാറ്റം, പ്രൊജക്ട് ഫണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽ കോളേജിലെ സിവിൽ വിഭാഗവുമായി സൂര്യ ഹോംസ് സഹകരിച്ച് പ്രവർത്തിക്കും. ഇതുവഴി സഹൃദയയിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും. സർക്കാർ അംഗീകൃത മെറ്റീരിയൽ ടെസ്റ്റ് ലാബ്, വെള്ളത്തിന്റെ ഗുണ നിലവാര പരിശോധനാലാബ്, കെട്ടിടങ്ങളുടെ മാസ്റ്റർ പ്ലാൻ, സ്ട്രക്ചറൽ ഡിസൈൻ, മണ്ണ് പരിശോധന ലാബ്, സർവേ തുടങ്ങി നിരവധി വിഭാഗങ്ങൾ പൊതുജനത്തിനായി സഹൃദയയിൽ പ്രവർത്തിക്കുന്നുണ്ട്. സഹൃദയ എക്‌സി. ഡയറക്ടർ, ഫാ.ജോർജ് പാറേമാൻ, സൂര്യ ഹോംസ് എം.ഡി ബൈജൊ പോളുമായാണ് ധാരാണാപത്രം ഒപ്പിട്ടത്. പ്രിൻസിപ്പൽ ഡോ.നിക്‌സൻ കുരുവിള, സിവിൽ വിഭാഗം മേധാവി ഡോ.എം. ദൃശ്യ, പ്രൊഫ. സി.പി. സണ്ണി എന്നിവർ പ്രസംഗിച്ചു.