കുന്നംകുളം: ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നുണ്ടോ എന്നും ഹോട്ടൽ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശപ്രകാരം കുന്നംകുളം താലൂക്ക് പരിധിയിലുള്ള ഹോട്ടലുകളിൽ സപ്ലെ ഓഫീസിന്റെ നേതൃത്യത്തിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ അമിത വില ഈടാക്കാതിരിക്കാനും, വിലവിവര പട്ടിക പ്രദർശിപ്പിക്കുവാനും ഹോട്ടലും പാചകമുറിയും വൃത്തിയായി സൂക്ഷിക്കുന്നതിനും നിർദ്ദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും ക്രമക്കേടുകൾ കണ്ടെത്തുന്ന കടകൾക്കെതിരെ കർശന നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണെന്നും കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.