 
പടിഞ്ഞാറെ ചാലക്കുടി: ഐ.ആർ.എം.എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നഗരസഭാ കൗൺസിലർ സുധാ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. കൃപ ഓർഗാനിക് മനേജിക് ഡയറക്ടർ വേണു അനിരുദ്ധൻ കുട്ടികൾക്ക് ബാഗുകളും പഠനോപകരണങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷനായി. എസ്.എസ്.ജി കൺവീനർ ഡോക്ടർ ജോസ്, ബി.ആർ.സി ട്രെയിനർ ഷീല, മണി എന്നിവർ എന്നിവർ സംസാരിച്ചു. സ്‌കൂളിൽ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമായി നടന്നുവരികയാണെന്ന് അദ്ധ്യാപിക സിന്ധു പറഞ്ഞു.