bus-kathirippe-kendram
എ.ആർ. റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അപകടാവസ്ഥയിലായിരുന്ന എ.ആർ. റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. സദാശിവൻ, ഷൈനി ബാലകൃഷ്ണൻ, സി.എൽ. ജോയ്, ആന്റോ തൊറയൻ, കെ.പി. അനിൽ എന്നിവർ സംസാരിച്ചു.