കൊടകര: കൊടുങ്ങല്ലൂർ-കൊടകര റോഡിൽ കൊടകര മുതൽ ആളൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ടാറിംഗ് ജോലികൾ കഴിയുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു. കൊടകരയിലേക്കും ആളൂരിലേക്കും വരുന്ന വാഹനങ്ങൾ മറ്റ് വഴികൾ ആശ്രയിക്കേണ്ടതാണ്.