1

തൃശൂർ: കേരള ബ്രാഹ്മണ സഭയുടെ 40-ാം വാർഷികാഘോഷം 4, 5 തീയതികളിലായി കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് വൈകിട്ട് 5.30ന് സിറ്റി യൂണിയൻ ബാങ്ക് എം.ഡി: ഡോ. എൻ. കാമകോടി ഉദ്ഘാടനം ചെയ്യും. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ലയൺ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഡോ. ടി.വി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. അഞ്ചിന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ സാംസ്‌കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് പ്രൊഫസർ ബി. മഹാദേവൻ 'വന്ദേ വേദ മാതരം'എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.