1

തൃശൂർ: ജില്ലയിൽ പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം നടത്തും. ജില്ലയെ പകർച്ച വ്യാധി മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തോടെ നടത്തുന്ന 'ഹീൽ ദൈ തൃശൂർ' ആരോഗ്യ സുരക്ഷാ കാമ്പയിന്റെ ആലോചനാ യോഗത്തിലാണ് തീരുമാനം.

സമഗ്രമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്നതാണ് ഹീൽ ദൈ തൃശൂർ ആരോഗ്യ സുരക്ഷാ കാമ്പയിനെന്ന് കളക്ടർ ഹരിത വി കുമാർ പറഞ്ഞു. ഞായറാഴ്ചയിലെ ശുചീകരണ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്ന കാമ്പയിൻ വിവിധ തുടർ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകണം. ഞായറാഴ്ച നടക്കുന്ന ശുചീകരണ യജ്ഞത്തിന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും കളക്ടർ പറഞ്ഞു.

വീടുകളും പരിസരങ്ങളും മാലിന്യമുക്തമാക്കാനും കൊതുകുകൾ വളരാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാനുമുള്ള ബോധവത്കരണം വിദ്യാർത്ഥികളിലൂടെ എല്ലാ വീടുകളിലും എത്തിക്കണം. ഇതിനായി ജൂൺ അഞ്ചിന് മുമ്പ് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അദ്ധ്യാപകരും സ്‌കൂൾ അധികൃതരും നടപടി സ്വീകരിക്കണം. ആരാധനാലയങ്ങളിലൂടെ ശുചീകരണ യജ്ഞത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കാൻ മതമേലദ്ധ്യക്ഷൻമാർ താത്പര്യമെടുക്കണമെന്നും കളക്ടർ പറഞ്ഞു.

ശുചീകരണത്തിന് ഫണ്ട്

ശുചീകരണത്തിനുള്ള ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ താത്കാലികമായി തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. ശുചിത്വ മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവ വഴി താമസിയാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും.

മുഴുവൻ വീടുകൾ, സർക്കാർസ്വകാര്യ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയും അവയുടെ പരിസരങ്ങളും മാലിന്യ മുക്തമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വീട്ടുകാർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, രാഷ്ട്രീയമത സംഘടനകൾ, യുവജന സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവർ രംഗത്തിറങ്ങണം.

- കെ.രാജൻ, റവന്യൂ മന്ത്രി

വി​ദ്യാ​ർ​ത്ഥി​ക്ക് ​പാ​മ്പു​ക​ടി​യേ​റ്റ​ ​സ്കൂ​ളി​ൽ​ ​ക​ള​ക്ട​റെ​ത്തി
തൃ​ശൂ​ർ​:​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​പാ​മ്പു​ക​ടി​യേ​റ്റ​ ​സം​ഭ​വ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​അ​ഞ്ചി​ന് ​ര​ണ്ടാം​ ​ഘ​ട്ട​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​പാ​മ്പു​ക​ടി​യേ​റ്റ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ആ​ന​പ്പ​റ​മ്പ് ​ജി.​ബി.​എ​ൽ.​പി​ ​സ്‌​കൂ​ളി​ന്റെ​ ​ഒ​രേ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ ​ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
അ​ടു​ത്ത​ ​ദി​വ​സം​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ് ​സ്‌​കൂ​ൾ​ ​പൂ​ർ​ണ​മാ​യി​ ​ശു​ചീ​ക​രി​ക്ക​ണം.​ ​ഒ​രു​ ​ഏ​ക്ക​ർ​ ​വ​രു​ന്ന​ ​സ്‌​കൂ​ൾ​ ​ഭൂ​മി​യി​ലെ​ ​ഒ​ഴി​ഞ്ഞ് ​കി​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​വെ​റു​തെ​ ​കി​ട​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​കു​ട്ടി​ക​ളും​ ​മാ​താ​പി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ചേ​ർ​ന്ന് ​അ​ടു​ക്ക​ള​ത്തോ​ട്ടം​ ​ഒ​രു​ക്ക​ണം.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​സ​ഹ​യാ​ത്തോ​ടെ​ ​സ്‌​കൂ​ൾ​ ​കോ​മ്പൗ​ണ്ടി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​ളി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​സ്ഥാ​പി​ച്ച് ​ക​ളി​സ്ഥ​ലം​ ​ഒ​രു​ക്ക​ണം.​ ​സ്‌​കൂ​ൾ​ ​പ​രി​സ​ര​ത്ത് ​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ ​മ​ര​ങ്ങ​ളും​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഉ​പേ​ക്ഷി​ച്ച​ ​പ​ല​ക​ക​ളും​ ​ക​മ്പി​ക​ളും​ ​മ​റ്റും​ ​ഉ​ട​ൻ​ ​മാ​റ്റ​ണം.
പാ​മ്പ് ​ക​ടി​യേ​റ്റ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ക​ള​ക്ട​ർ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​ടി.​എ​ൻ.​ ​സു​രേ​ന്ദ്ര​ൻ,​ ​കൗ​ൺ​സി​ല​ർ​ ​സ​ന്ധ്യ​ ​കോ​ട​ങ്ങാ​ട​ൻ,​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ടി.​വി.​ ​മ​ദ​ന​മോ​ഹ​ൻ,​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​രാ​യ​ ​എം.​ ​ലി​സി​ ​പോ​ൾ,​ ​രാ​ജി​ ​മോ​ൾ,​ ​ജ​ന​കീ​യാ​സൂ​ത്ര​ണം​ ​ജി​ല്ലാ​ ​ഫെ​സി​ലി​ലേ​റ്റ​ർ​ ​അ​നൂ​പ് ​കി​ഷേ​ർ,​ ​അ​ദ്ധ്യാ​പ​ക​ർ​ ​തു​ട​ങ്ങി​യ​വ​രു​മെ​ത്തി​യി​രു​ന്നു.

ശ്ര​ദ്ധി​ക്കാ​ൻ:

ഉ​പ​യോ​ഗ​ ​ശൂ​ന്യ​മാ​യ​ ​പാ​ത്ര​ങ്ങ​ൾ,​ ​പ്ലാ​സ്റ്റി​ക്പാ​ത്ര​ങ്ങ​ൾ,​ ​പൊ​ട്ടി​യ​പാ​ത്ര​ങ്ങ​ൾ,​ ​മു​ട്ട​ത്തോ​ടു​ക​ൾ,​ ​പ​ഴ​യ​ട​യ​റു​ക​ൾ,​ ​ആ​ട്ടു​ക​ല്ലു​ക​ൾ,​ ​മ​റ്റു​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ ​മു​ത​ലാ​യ​വ​ ​ക​ണ്ടെ​ത്തി​ ​കൊ​തു​കു​ക​ളു​ടെ​ ​ഉ​റ​വി​ട​ങ്ങ​ൾ​ ​ന​ശി​പ്പി​ക്കു​ക.
പ​രി​സ​ര​ങ്ങ​ളി​ൽ​ ​അ​നാ​വ​ശ്യ​മാ​യി​ ​രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​കു​ഴി​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​മ​ണ്ണി​ട്ടു​ ​നി​ക​ത്തു​ക​യോ,​ ​കു​ഴി​ക​ളി​ൽ​ ​വാ​ഴ​പോ​ലു​ള്ള​ ​ചെ​ടി​ക​ൾ​ ​നാ​ട്ടു​വ​ള​ർ​ത്തു​ക​യോ​ ​ചെ​യ്യു​ക.
താ​മ​ര​ക്കു​ളം​ ​പോ​ലു​ള്ള​ ​അ​ല​ങ്കാ​ര​ ​ജ​ല​സം​ഭ​ര​ണി​ക​ളി​ലും,​ ​മ​റ്റു​ ​ടാ​ങ്കു​ക​ളി​ലും​ ​ഗ​പ്പി​ ​പോ​ലു​ള്ള​ ​കൂ​ത്താ​ടി​ ​ഭോ​ജ്യ​ ​മ​ത്സ്യ​ങ്ങ​ളെ​ ​വ​ള​ർ​ത്തു​ക.
വാ​ർ​ഡു​ ​ത​ല​ത്തി​ലു​ള്ള​ ​ശു​ചീ​ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​രോ​ ​നേ​തൃ​ത്വം​ ​വ​ഹി​ക്കും.​ ​ഇ​വ​രു​ടെ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്ക​ണം.