
വടക്കാഞ്ചേരി : തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ തിളക്കമാർന്ന വിജയത്തിന് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്‌ളാദ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി കെ.അജിത് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജോ കുരിയൻ, കെ.ടി.ജോയ്, വൈശാഖ് നാരായണ സ്വാമി, ടി.വി.സണ്ണി, ബാബുരാജ് കണ്ടേരി, അഡ്വ.ശ്രീദേവി, രമണി പ്രേമദാസ്, സജിബാബു എന്നിവർ നേതൃത്വം നൽകി.