1

പുതുക്കാട് : സ്വാമിയാർകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ശങ്കരാചല മഠത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും ശങ്കരാനന്ദ സ്വാമികളുടെയും ഫോട്ടോ അനാച്ഛാദനവും ഇന്ന് നടക്കും. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ശേഷം ശങ്കരാചല മഠത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും, ശങ്കരാനന്ദ സ്വാമികളുടെയും ഫോട്ടോ അനാച്ഛാദനവും നടക്കും. ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ അനാച്ഛാദനം നിർവഹിക്കും.