കൊടുങ്ങല്ലൂർ: ലോക സൈക്കിൾ ദിനത്തിൽ നെഹ്റു യുവ കേന്ദ്രയുടെയും എസ്.എൻ പുരം റൈഡേഴ്‌സിന്റെയും ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. എസ്.എൻ പുരം റൈഡേഴ്‌സ് പ്രസിഡന്റ് കെ.കെ. ഹരീഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുപത് കിലോമീറ്റർ സഞ്ചരിച്ച സൈക്കിൾ റാലി ശ്രീനാരായണപുരത്ത് സമാപിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ മുഖ്യാതിഥിയായി. കെ.കെ. ഹരീഷ്കുമാർ അദ്ധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര മതിലകം ബ്ലോക്ക് കോ- ഓർഡിനേറ്റർ സയന, ക്ലബ്ബ് സെക്രട്ടറി അനു, വൈസ് പ്രസിഡന്റ് കെ.ആർ. അജിതൻ, എ.ആർ. സ്വർണ, എസ്. സൂരജ്, എം.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു. റാലിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.