1

ചാലക്കുടി: ഉയിർവനി ആയുർവേദ ക്ലിനിക്കിന്റെയും മെഡി മാർട്ടിന്റെയും പ്രവർത്തനം ഞായറാഴ്ച ട്രാംവേ റോഡിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആധുനിക നൂറ്റാണ്ടിൽ ആയുർവേദത്തിന്റെ മൂല്യം തിരിച്ചറിയുക, സാധാരണക്കാരിൽ ഉൾപ്പെടെ എത്തിച്ചു നൽകുക എന്ന ആശയത്തോടെയാണ് ഉയിർവനി പ്രവർത്തനമാരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

ടി.ജെ.സനീഷ് കുമാർ എം.എൽ.എ ആയുർവേദ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ നിതാപോൾ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ മെഡിമാർട്ടും പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് ക്ലിനിക്കും ഉദ്ഘാടനം ചെയ്യും. ആദ്യ മരുന്ന് വിൽപ്പന മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയും സൗജന്യ മരുന്ന് വിതരണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പോളും നിർവഹിക്കും. സി.ഇ.ഒ കെ.എസ്.സുധീർ, എം.ഡി.ആഷാ സുധീർ, ഡോ.എം.പി.ശ്രീധന്യ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.