 
പെരിങ്ങോട്ടുകര: സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനത്തിന് ശാന്തിപാലസ് ഓഡിറ്റോറിയത്തിൽ തുടക്കം. മുതിർന്ന നേതാവ് ടി.കെ. മാധവൻ പാതാക ഉയർത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ 152 പ്രതിനിധികൾ പങ്കെടുക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രമേഷ്കുമാർ, അഡ്വ. വി.എസ്. സുനിൽകുമാർ, സി.സി. മുകുന്ദൻ എം.എൽ.എ, ഷീല വിജയകുമാർ, എം. സ്വർണലത ടീച്ചർ, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. കെ.ബി. ജോഷി ബാബു, സി.കെ. കൃഷ്ണകുമാർ, സജിന പർവിൻ, വൈശാഖ് അന്തിക്കാട് എന്നിവർ സമ്മേളനം നിയന്ത്രിച്ചു.