പെരിങ്ങോട്ടുകര: കിഴക്കുംമുറി ശ്രീ ബോധാനന്ദ വായനശാലയുടെ നവീകരിച്ച കെട്ടിടം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഷീല വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, വായനശാല സെക്രട്ടറി പ്രകാശൻ കണ്ടങ്ങത്ത്, സീന അനിൽകുമാർ, ആന്റോ തൊറയൻ, ഷീജ സദാനന്ദൻ, എം. ശ്രീരാഗ്, അഡ്വ. ടി.വി. രാജു, സുഗതൻ കുണ്ടായിൽ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നവീകരണ പ്രവർത്തനം നടത്തിയത്.