kolazhi

തൃശൂർ: യുവതലമുറയുടെ രാഷ്ട്രത്തോടുള്ള സമർപ്പിത മനോഭാവം ഏറെ ശ്ലാഘനീയമെന്ന് മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. പൂനെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും എൻ.ഡി.എ കരസ്ഥമാക്കിയ കോലഴി പൂവണി 'അമൃത'ത്തിൽ ജി. ശ്രീറാമിനെ അനുമോദിക്കുകയായിരുന്നു. പള്ളത്ത് മഠം കെ.പി. ഗോപകുമാറിന്റെയും, സി.ആർ. അപർണയുടെയും മകനാണ് ജി. ശ്രീറാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോലഴി കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. സന്തോഷ് കോലഴി, രവി പോലുവളപ്പിൽ, എം.ആർ. രവീന്ദ്രൻ, ലിൻസൻ തിരൂർ. കെ.എൻ. നാരായണൻ, എം.എസ്. സുരേഷ്, പ്രഭാ പെരിങ്ങായി, പ്രവീൺ രാമചന്ദ്രൻ, നിജോ ജോൺസൺ എന്നിവർ പങ്കെടുത്തു.