mbbs

തൃശൂർ: തന്റെ നേട്ടം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമർപ്പിക്കുന്നതായി ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി സൂരജ്.

അയ്യന്തോൾ കളക്ടറേറ്റിന് സമീപം സി.ആർ.എ റസിഡൻസ് കോളനിയിൽ ഡോ.ടി.സൂരജിന്റെയും (ദന്ത ചികിത്സാ വിദഗ്ദ്ധൻ, ഫോർട്ട് ഡെന്റൽ ക്‌ളിനിക്ക് ) ഗവ.മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി.

"ഏറെ സന്തോഷമുണ്ട്. ആദ്യം മുതലേ ബയോളജിയോട് താത്പര്യം ഉണ്ടായിരുന്നു. പിന്നെ അച്ഛനും അമ്മയും നല്ല പിന്തുണയും നൽകി"- അശ്വതി പ്രതികരിച്ചു.

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ അശ്വതി 81.8 ശതമാനം മാർക്കോടെയാണ് ജേതാവായത്. തൃശൂർ പോട്ടോർ ഭവൻസ് സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. പത്താം ക്ലാസിലും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ആരോഗ്യ സർവകലാശാലയുടെ ഇന്റർ സോൺ കലോത്സവത്തിൽ മോണോ ആക്ടിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്. മൂന്നു വയസ് മുതൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. സെന്റ് തോമസ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥി അശ്വിൻ സഹോദരനാണ്.

ഏറെ സന്തോഷമുണ്ട്. ഹൗസ് സർജൻസി കഴിഞ്ഞ് പിഡിയാട്രിക് വിഭാഗത്തിലോ, മെഡിസിൻ വിഭാഗത്തിലോ സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം.

അശ്വതി സൂരജ്

554​ ​കി​ലോ​ ​ക​ഞ്ചാ​വ് ചൂ​ള​യി​ൽ​ ​ക​ത്തി​ച്ചു​ ​ന​ശി​പ്പി​ച്ചു

പു​തു​ക്കാ​ട്:​ ​കൊ​ട​ക​ര,​ ​പു​തു​ക്കാ​ട് ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​പൊ​ലീ​സ് ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പി​ടി​കൂ​ടി​യ​ 554​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ചി​റ്റി​ശ്ശേ​രി​യി​ലെ​ ​ഓം​ ​ശ​ങ്ക​ർ​ ​ഓ​ട്ടു​ക​മ്പ​നി​യി​ലെ​ ​ചൂ​ള​യി​ൽ​ ​ക​ത്തി​ച്ചു​ ​ന​ശി​പ്പി​ച്ചു.​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി,​ ​ഷാ​ജു​ ​ജോ​സ്,​ ​സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​ബി​ജു,​ ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​ ​സി.​ആ​ർ.​സ​ന്തോ​ഷ്,​ ​സി.​ഐ​മാ​രാ​യ​ ​ടി.​എ​ൻ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ജ​യേ​ഷ് ​ബാ​ല​ൻ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​ക​ഞ്ചാ​വ് ​ക​ത്തി​ച്ച് ​ന​ശി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ​മു​ൻ​കൂ​ർ​ജാ​മ്യം

തൃ​ശൂ​ർ​ ​:​ ​മേ​യ​റെ​ ​പെ​ട്രോ​ളൊ​ഴി​ച്ച് ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​ഈ​സ്റ്റ് ​പൊ​ലീ​സ് ​ചാ​ർ​ജ്ജ് ​ചെ​യ്ത​ ​കേ​സി​ൽ​ ​പ്ര​തി​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ​തൃ​ശൂ​ർ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ.​ജെ.​പ​ല്ല​ൻ,​ ​ന​ഗ​രാ​സൂ​ത്ര​ണ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ലാ​ലി​ ​ജെ​യിം​സ്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ശ്രീ​ലാ​ൽ​ ​ശ്രീ​ധ​ർ,​ ​എ.​കെ.​സു​രേ​ഷ് ​എ​ന്നി​വ​രു​ടെ​ ​പേ​രി​ൽ​ ​കൊ​ല​ക്കു​റ്റ​ത്തി​ന് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​അ​ഡ്വ.​ഷാ​ജി​ ​ജെ.​കോ​ട​ങ്ക​ണ്ട​ത്ത്,​ ​അ​ഡ്വ.​ഷെ​മി​ത.​പി.​എ​സ് ​എ​ന്നി​വ​ർ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്കാ​യി​ ​ഹാ​ജ​രാ​യി.