vedaranam

കല്ലൂർ: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റോസ്സൽരാജ് അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് പി. ശരത് ചന്ദ്രൻ, ഭരണ സമിതി അംഗം രാഘവൻ മുളങ്ങാടൻ, സെക്രട്ടറി എ. പുഷ്പലത എന്നിവർ സംസാരിച്ചു.