photo

തൃശൂർ: ഹരിതസേനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പി.ടി.എ പ്രസിഡന്റ് സ്മിത ഷിബു അദ്ധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ഹരിതസേന കോ- ഓർഡിനേറ്റർ എം.ജെ. ജയിംസ്,​ പ്രിൻസിപ്പൽ ദയ പിജി, ബി. നിഷ, ബിജു, എ. ലളിത,​ സുനിൽകുമാർ, ഡി.ആർ. ലളിത,​ എ.എസ്. മിഥുൻ എന്നിവർ സംസാരിച്ചു.