കൊടകര: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതം സഹകരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തിങ്കളാഴ്ച വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയാകും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ജോസ് ചിറ്റിലപ്പിള്ളി, സഹകരണ സംഘം തൃശൂർ ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ എന്നിവർ മുഖ്യാതിഥികളാകും.

വാർത്താ സമ്മേളനത്തിൽ സഹകരണ സംഘം തൃശൂർ ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ, വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. കൃഷ്ണൻകുട്ടി, ജെ.ആർ. ഓഫീസ് സൂപ്രണ്ട് ഡിൻസി ഡേവിസ്, തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് സി. സുരേഷ്, വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഹരിതം സഹകരണം

പദ്ധതി പ്രകാരം ജില്ലാ തലത്തിൽ 11,000 മാവിൻ തൈകളാണ് ഈ വർഷം നടുക. തൃശൂർ താലൂക്കിൽ 2000 തൈകളും ജില്ലയിലെ ശേഷിച്ച 6 താലൂക്കുകളിൽ 1500 തൈകൾ വീതവും നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്.