
തൃശൂർ : ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിലെ ഒന്നാം റാങ്ക് തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അശ്വതി സൂരജിന്. 2450ൽ 2005 മാർക്ക് നേടി 81.83 ശതമാനത്തോടെയാണ് ജേതാവായത്. കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജിലെ കീർത്തന മനോജിനാണ് രണ്ടാം റാങ്ക്. 81.59 ശതമാനം മാർക്കാണ് കരസ്ഥമാക്കിയത്. കോട്ടയം ഗവ.മെഡി.കോളേജിലെ എസ്.സൂര്യ സുജിത്ത് 81.42 ശതമാനം മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
അയ്യന്തോൾ കളക്ടറേറ്റിന് സമീപം സി.ആർ.എ റസിഡൻസ് കോളനിയിൽ ഡോ.ടി.സൂരജിന്റെയും (ദന്ത ചികിത്സാ വിദഗ്ദ്ധൻ, ഫോർട്ട് ഡെന്റൽ ക്‌ളിനിക്ക് ) ഗവ.മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി. വെള്ളിയാഴ്ച ഓൺലൈനിലൂടെയായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.