തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ വായ്പാവിതരണ മേള നടക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജർ എസ്. മോഹന ചന്ദ്രൻ, കനറാ ബാങ്ക് റീജിയണൽ മാനേജർ കെ.എസ്. രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എം.ജി. റോഡിലെ ശ്രീശങ്കര ഹാളിൽ നടക്കുന്ന മേളയിൽ അർഹരായവർക്ക് വായ്പാ അനുമതിയും വിതരണവും ഉണ്ടായിരിക്കും. വിവിധ ബാങ്കുകളുടെ കൗണ്ടറുകൾ പ്രവർത്തിക്കും. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം നിർവഹിക്കും. വായ്പാ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, കളക്ടർ ഹരിത വി.കുമാർ എന്നിവർ പങ്കെടുക്കും.