1
ഹീ​ൽ​ ​ദൈ​ ​തൃ​ശൂ​ർ​ ​കാമ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​വി​. കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ക​ള​ക്ടറേറ്റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശു​ചീ​ക​ര​ണം.

തൃശൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹീൽ ദൈ തൃശൂർ ആരോഗ്യ സുരക്ഷാ കാമ്പയിൻ ഏറ്റെടുത്ത് ജില്ല. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമഗ്ര ശുചീകരണ യജ്ഞത്തിൽ കളക്ടർ ഹരിത വി. കുമാർ ഉൾപ്പെടെ പങ്കാളികളായി. സിവിൽ സ്റ്റേഷൻ പരിസരത്ത് പുല്ല് മൂടിക്കിടന്ന ഉദ്യാനം വൃത്തിയാക്കിയാണ് കളക്ടർ കാമ്പയിന്റെ ഭാഗമായത്.

സിവിൽ സ്റ്റേഷൻ ഉദ്യാനത്തിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങൾ കളക്ടറുടെ നേതൃത്വത്തിലുള്ള ഫ്‌ളഡ് ടീം, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ സംയുക്ത പ്രയത്‌നത്തിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ശക്തൻ സ്റ്റാൻഡും പരിസരവും ശുചീകരിച്ച് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ കോർപറേഷൻ തല ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

മഴക്കാലം വരുന്നതോടെ പകർച്ചവ്യാധികൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയവയ്ക്ക് കൂടി ഊന്നൽ നൽകിയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ വീടുകൾ, സർക്കാർ - സ്വകാര്യ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും സമാനമായി ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിച്ചു.

കളക്ടറേറ്റില ശുചീകരണ യജ്ഞത്തിൽ ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, ഫയർഫോഴ്‌സ് മേധാവി അരുൺ ഭാസ്‌കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽകരീം, വകുപ്പ് ഉദ്യോഗസ്ഥർ, കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫ്‌ളഡ് ടീം അംഗങ്ങളായ അശ്വതി മുരളി, കിരൺ കിഷോർ, ശ്രീഭദ്ര എസ്, അരുൺലാൽ, അരുൺ കെ.എസ്, ബിബിൻ, ജുവൽ ജിതേന്ദ്ര എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തിൽ ശുചീകരണ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്ന കാമ്പയിൻ വിവിധ തുടർ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകണം.

- ഹരിത വി. കുമാർ, കളക്ടർ