arun
അരിമ്പൂർ ഹൈസ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമത്തിൽ പുതുതലമുറയ്ക്ക് വൃക്ഷത്തൈ നൽകുന്നു.

അരിമ്പൂർ: പുതുതലമുറയ്ക്ക് വൃക്ഷത്തൈ നൽകിയും ഓർമ്മമരം നട്ടും പരിസ്ഥിതി ദിനത്തിൽ പൂർവ വിദ്യാർത്ഥികളുടെ സംഗമം. അരിമ്പൂർ ഹൈസ്‌കൂളിലെ 1987 എസ്.എസ്.സി വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയ സ്‌കൂളിൽ ഓർമ്മമരം നടന്നതിനും പുതുതലമുറയ്ക്ക് വൃക്ഷത്തൈ നൽകുന്നതിനും ഒത്തുചേർന്നത്. സ്‌കൂൾ വളപ്പിൽ പേരയും കണിക്കൊന്നയും നട്ട ശേഷം പൂർവ വിദ്യാർത്ഥിയുടെ മകന് വ്യക്ഷത്തൈ നൽകി. പൂർവ വിദ്യാർത്ഥികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്, മാർട്ടിൻ ചക്കനാത്ത്, അഡ്വ.വി. സുരേഷ് കുമാർ. കെ.കെ. ലാസർ, കെ.എം. സതീശൻ, ഗീതദേവി വി.വി, ഷീജ വി.എസ്, റിജു പോൾ കാക്കശേരി, കെ. ശിവകുമാർ, ജോസ് പി.കെ, ബിജു അരിമ്പൂർ, വേണഗോപാൽ.കെ, കൃഷ്ണകുമാർ ആമലത്ത് എന്നിവർ നേതൃത്വം നൽകി. നാടൻപാട്ടുകൾ, ഗാനമേള, കവിതാലാപനം എന്നിവയും ഉണ്ടായി.