പഴയന്നൂർ: പരിസ്ഥിതി ദിനത്തിൽ പുഷ്പക്കൃഷിക്കൊരുങ്ങി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. തൈ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഷറഫ് നിർവഹിച്ചു. അതോടൊപ്പം തന്നെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്വന്തമായി പുഷ്പക്കൃഷി ചെയ്യാനുള്ള സ്ഥലം വൃത്തിയാക്കിയുള്ള ശ്രമദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് സമീപമുള്ള പഞ്ചായത്തിന്റെ 20 സെന്റ് ഭൂമിയിൽ ഓണത്തെ മുന്നിൽ കണ്ട് ഹൈബ്രിഡ് ഇനത്തിലുള്ള ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളുണ്ടാകുന്ന ഇരുനൂറോളം ചെണ്ടുമല്ലിത്തൈകളാണ് കൃഷി ചെയ്യാൻ ഒരുങ്ങുന്നത്. കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ മാസം 15 ന് പുഷ്പക്കൃഷി ആരംഭിക്കും.