nambadan-master-dinachara

പേരാമ്പ്ര സെന്ററിൽ നടന്ന നമ്പാടൻ മാസ്റ്റർ ഓർമ്മദിനാചരണം സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: മുൻമന്ത്രിയും എം.പിയുമായിരുന്ന ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനാചരണം പേരാമ്പ്ര സെന്ററിൽ നടന്നു. സി.പി.എം കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം പി.ആർ. പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിമാരായ കെ.വി. നൈജോ, സി.എം. ബബീഷ്, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വി.കെ. മുകുന്ദൻ, സ്റ്റീഫൻ നമ്പാടൻ, ഇ. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.