 
തൃശൂർ: ആധുനിക കാലഘട്ടത്തിലും പൈതൃകമായ സംസ്‌കാരം കൈവിടാതെ ശ്രദ്ധിക്കണമെന്ന് സിറ്റി യൂണിയൻ ബാങ്ക് ചെയർമാൻ ഡോ. കാമകോടി. കേരള ബ്രാഹ്മണ സഭ 40-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. ടി.കെ. ദേവനാരായണൻ അദ്ധ്യക്ഷനായി.
കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും ടൗൺ യൂണിറ്റ് സെക്രട്ടറി ടി.എസ്. വിശ്വനാഥൻ അയ്യർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡി. മൂർത്തി, വി. പരമേശ്വരൻ, ജി.കെ. പ്രകാശ്, എൻ.ആർ. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.