തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ ടൗൺ നോർത്ത് കാനാട്ടുകര ശാഖയുടെ 46-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ദേവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വരണാധികാരി കെ.വി. വിജയന്റെ നിരീക്ഷണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ഐക്യകണ്‌ഠേന അംഗീകരിച്ചു. പ്രസിഡന്റ് ഐ.ജി. രാജേന്ദ്ര പ്രസാദ്, വൈ.പ്രസിഡന്റ് പി.എ. അശോകൻ, സെക്രട്ടറി കെ. ദേവരാജൻ, യൂണിയൻ പ്രതിനിധി ഇ.കെ. രാഹുലൻ എന്നിവരാണ് ശാഖയെ നയിക്കുന്നത്. വനിതാസംഘം തൃശൂർ യൂണിയൻ സെക്രട്ടറി പത്മിനി ഷാജി, പ്രസിഡന്റ് രാജശ്രീ വിദ്യാസാഗർ എന്നിവർ ആശംസകൾ അർപ്പിച്ചു.