 
പെരിങ്ങോട്ടുകര: തീരദേശത്തെ നിർദ്ധന രോഗികളുടെ ഏക ആശ്രയമായ വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനം. ആധുനിക സൗകര്യങ്ങളും രാത്രികാല ഡോക്ടർമാരുടെ സേവനവും ഉൾപ്പെടെ സജ്ജമാക്കണമെന്നും പ്രമേയത്തിൽ ആവശ്യമുണ്ട്.
രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ സമാപന ദിനത്തിൽ മണ്ഡലം സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ, ടി.ആർ. രമേഷ്‌കുമാർ, വി.എസ്. സുനിൽകുമാർ, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, എം. സ്വർണ്ണലത, കെ.പി. സന്ദീപ് എന്നിവർ സംസാരിച്ചു.
25 അംഗ മണ്ഡലം കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധിയായി 29 അംഗങ്ങളെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി സി.ആർ. മുരളീധരനെ തെരെഞ്ഞെടുത്തു.