തൃശൂർ: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയെ പ്രതിരോധിക്കാൻ ജില്ലാ ജയിലിൽ ഹോമിയോ ചികിത്സയും യോഗ പരിശീലനവും നൽകുന്നു. പരിപാടിയുടെ ഉദ്ഘാടനം ഹോമിയോ ഡി.എം.ഒ ഡോ. ബിന്ദു നിർവഹിച്ചു. ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് സുരേഷ്, പ്രശോഭ്കുമാർ, ബിബിൻ എന്നിവർ സംസാരിച്ചു. എല്ലാ മാസവും ആദ്യ വ്യാഴാഴ്ച ക്ലിനിക്ക് ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിൽ ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. തടവുകാരും ജീവനക്കാരും ഉൾപ്പെടെ ആദ്യദിനത്തിൽ 80 പേർ ചികിത്സ തേടി.