railway

തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനകാര്യം ചർച്ച ചെയ്യാനായി റെയിൽവേ അധികൃതരുമായുള്ള ഉന്നതതല ചർച്ച ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നടക്കും. തൃശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, പൂങ്കുന്നം, പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക. റെയിൽവേ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർക്കുന്ന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, യാത്രക്കാർ, റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതികളുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറ്റ് സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് രേഖാമൂലമോ നേരിട്ടോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് എം.പി അറിയിച്ചു.

ജി​ല്ലാ​ ​പ​ബ്ലി​ക്ക് ​പ്രോ​സി​ക്യൂ​ട്ടർ അ​ഡ്വ.​കെ.​ഡി.​ബാ​ബു​ ​പ​ടി​യി​റ​ങ്ങു​ന്നു

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​ഗ​വ​ൺ​മെ​ന്റ് ​പ്ലീ​ഡ​റും​ ​പ​ബ്ലി​ക്ക് ​പ്രോ​സി​ക്യൂ​ട്ട​റു​മാ​യ​ ​അ​ഡ്വ.​കെ.​ഡി.​ബാ​ബു​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​ ​പ​ടി​യി​റ​ങ്ങി.​ ​നി​ര​വ​ധി​ ​കൊ​ല​ക്കേ​സു​ക​ളി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​മി​ക​വി​ന് ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​യും​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടി​ന്റെ​യും​ ​ആ​ദ​ര​വു​ക​ൾ​ ​അ​ദ്ദേ​ഹം​ ​ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.
സു​പ്രീം​ ​കോ​ട​തി​ ​പ്ര​തി​ക​ളു​ടെ​ ​ശി​ക്ഷ​ ​ശ​രി​വെ​ച്ച​ ​ചാ​ല​ക്കു​ടി​ ​മാ​ഹി​ൻ​ ​കൊ​ല​പാ​ത​ക​ ​കേ​സ്,​ ​പ്ര​തി​ക​ൾ​ക്ക് ​മൂ​ന്ന് ​വീ​തം​ ​ജീ​വ​പ​ര്യ​ന്തം​ ​(​ട്രി​പ്പി​ൾ​ ​ജീ​വ​പ​ര്യ​ന്തം​)​ ​ശി​ക്ഷ​ ​വി​ധി​ച്ച​ ​ഷി​ഹാ​ബു​ദ്ദീ​ൻ​ ​കൊ​ല​ക്കേ​സ്,​ ​ഗു​ണ്ടാ​ചേ​രി​പ്പോ​രി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​കൊ​ല​പാ​ത​ക​ത്തി​ലെ​ ​ഇ​ര​ട്ട​ ​ജീ​വ​പ​ര്യ​ന്തം,​ ​പ്ര​ണ​യം​ ​നി​ര​സി​ച്ച​തി​ന് ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​നീ​തു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​പ്ര​തി​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​വി​ധി​ച്ച​ ​കേ​സ്,​ ​പി​ഞ്ചു​കു​ഞ്ഞി​നെ​ ​പു​ഴ​യി​ലെ​റി​ഞ്ഞ് ​കൊ​ന്ന​ ​കേ​സി​ലെ​ ​പ്ര​തി​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​വി​ധി​ച്ച​ ​കേ​സ് ​എ​ന്നീ​ ​ശാ​സ്ത്രീ​യ​തെ​ളി​വു​ക​ൾ​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​തി​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​വാ​ങ്ങി​ ​ന​ൽ​കി​യ​ ​കേ​സ് ​ദ​ളി​ത​നെ​ ​ആ​ക്ര​മി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സി​ൽ​ ​കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി​ ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വ് ​വി​ധി​ച്ച​ ​കേ​സ് ​എ​ന്നി​വ​യി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​പ്രാ​ഗ​ൽ​ഭ്യം​ ​തെ​ളി​യി​ച്ച് ​പ്ര​തി​ക​ൾ​ക്ക് ​മ​തി​യാ​യ​ ​ശി​ക്ഷ​ ​വാ​ങ്ങി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്‌.