 
കയ്പമംഗലം: പെരിഞ്ഞനത്തെ കൊറ്റംകുളം സംരക്ഷിച്ചാകണം ദേശീയപാത 66ന്റെ വികസനമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തിൽ കൊറ്റംകുളം പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.സി. രഘുനാഥ് അദ്ധ്യക്ഷനായി. പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി. രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. ജയശ്രീ, മേഖലാ പ്രസിഡന്റ് എൻ.എൻ. അനിലൻ, വി.കെ. സദാനന്ദൻ, എൻ.എസ്. സന്തോഷ്, പി.ബി. സജീവ്, യൂണിറ്റ് സെക്രട്ടറി സുമിത്ര ജോഷി, മേഖലാ വൈസ് പ്രസിഡന്റ് സ്മിത സന്തോഷ് എന്നിവർ സംസാരിച്ചു.