തൃശൂർ: ഇടുക്കിയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജിൽ സ്‌പെഷ്യൽ ഓഫീസറായി ഡോ. പി.വൈ. അൻസാരിയെ നിയമിച്ചതായി ഉത്തരവിറക്കിയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായി എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ.ഡി. രാമനാഥൻ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് പ്രാവർത്തികമാക്കിയത്. സംസ്ഥാനത്ത് വളരെയധികം പിന്നാക്കം നിൽക്കുന്ന വയനാട് ജില്ലയിലും പുതിയ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.